ചെന്നൈ :ദേവാങ്കർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ
പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിലെ മുതിര്ന്ന ഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ചക്കും വേശ്യാവൃത്തിക്കും നിർബന്ധിച്ച കേസിൽ ഒരാൾ കുടി പോലീസിന്റെ പിടിയിലായി ദേവാങ്കർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ അസിസന്റെ പ്രൊഫെർ മുരുകനാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത് . വിവാദത്തെത്തുടർന്ന്ഒളിവിൽപോയ ഇയാൾ ഇന്നുരാവിലെ പത്തുമണിയോടെ കോളേജിലെത്തിയപ്പോഴായിരുന്ന് മഫ്തിയിൽ എത്തിയ പോലീസ് ഇയാളെ പിടികൂടുന്നത് .ഇയാളെ പ്രതേക അന്വേഷണ സംഘം ചോദ്യ ചെയ്തുവരികയാണ് .അതേസമയം പെൺകുട്ടികളെ യുണിവേസിറ്റി ഉദ്യോഗസ്ഥർക്ക് കാഴ്ച്ചവെച്ച ശ്രമിച്ച പ്രൊഫെർ .നിർമല ദേവി കഴിഞ്ഞ മാർച്ചുമാസം 13 മുതൽ 21 വരെ കാമരാജ് യൂണിവേഴ്സിറ്റിയുടെ അതിഥി മന്ദിരത്തിൽ ഒരു റൂമിൽ ഒരുമിച്ചു കഴിഞ്ഞതായി പോലീസിനെ വിവരം ലഭിച്ചിട്ടുണ്ട് .തൂത്തുക്കു ടി സ്വദേശിയായ ഈ പ്രൊഫസറേ കണ്ടെത്താനായി പോലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട് .എപ്പോൾ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന നിർമലാദേവിയെ നാളെ കോടതിയിൽ ഹാജരാക്കും . ഇവരെ പത്തു ദിവസ്സത്തെക്കൂടി കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.അതേസമയം കേസിൽ പോലീസ് വേണ്ടരീതിയിൽ അനേഷണം നടത്തുന്നില്ലന്ന് രക്ഷിതാക്കൾ ആരോപിച്ചു . ഉന്നതരും രാഷ്ട്രീയക്കാരും ഉള്പെട്ടകേസിൽ സി ബി ഐ അനേഷണം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം .
Prev Post
Next Post
You might also like