പാലാ എന്‍സിപിക്ക് തന്നെ; വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്നും തോമസ് ചാണ്ടി

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പൻ ഇടതുസ്ഥാനാർത്ഥി ആകുമെന്ന് സൂചിപ്പിച്ച് എന്‍സിപി നേതാവ് തോമസ് ചാണ്ടി.

0

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പൻ ഇടതുസ്ഥാനാർത്ഥി ആകുമെന്ന് സൂചിപ്പിച്ച് എന്‍സിപി നേതാവ് തോമസ് ചാണ്ടി. മാണി സി കാപ്പൻ മികച്ച സ്ഥാനാർത്ഥി ആണ്. വിജയത്തിൽ കുറഞ്ഞതൊന്നും പാലായിൽ ലക്ഷ്യമിടുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും പാലായില്‍ കെഎം മാണിയുടെ ലീഡ് കുറയ്ക്കാൻ മാണി സി കാപ്പനു കഴിഞ്ഞു. സീറ്റിന്റെ കാര്യത്തിൽ ഇടത് മുന്നണിയിൽ തർക്കം ഇല്ല.പാലാ സീറ്റ് എൻസിപി യുടേതാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്കുണ്ടാവുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

You might also like

-