പാലക്കാട് ചുട്ടുപൊള്ളുന്നു; താപനില 40ഡിഗ്രി സെൽഷ്യസ്
പാലക്കാട്: കേരളത്തിൽ വേനൽ കനക്കുന്നു. മുൻ വർഷത്തേക്കാളും ഉയർന്ന താപനിലയായിരിക്കും ഈ വർഷമെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് ജില്ലയിലെ മുണ്ടൂരിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. മുൻപ് 2006ലാണ് താപനില ഇതിലും വർധിച്ചതെന്ന് കണക്കുകൾ പറയുന്നു. 2006ൽ 41.9 ഡിഗ്രിസെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം വേനൽ ഇനിയും കനക്കും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുകൾ ഉണ്ട്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വേനൽ മഴ കനിഞ്ഞില്ലെങ്കിൽ കനത്ത ജലക്ഷാമത്തിനും സാധ്യതയുണ്ട്.