പര്‍ദ്ദ നിര്‍ബന്ധമില്ല, സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ഏതെന്നു തിരഞ്ഞെടുക്കാമെന്ന് സൗദി കിരീടവകാശി.കറുത്ത പര്‍ദ്ദയോ മൂടുപടമോ വേണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. അറബ് മേഖലയിലെ പ്രശ്നങ്ങളിലും, അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലും നയം വ്യക്തമാക്കുന്ന കിരീടാവകാശി ഇനി മുതല്‍ രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ലെന്നും പറഞ്ഞു.അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വര്‍ഷവും ഇരുപത് ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപ്പെടുന്നത് എന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ശക്തമായ നടപടികളിലൂടെ നൂറു ബില്ല്യണ്‍ ഡോളറിലധികം ഇതുവരെ തിരിച്ചു പിടിച്ചു. പണം തിരിച്ചു പിടിക്കുക എന്നതിനപ്പുറം അഴിമതിക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു മന്ത്രിമാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തതിലൂടെയെന്നും അദ്ദേഹം പറഞ്ഞു.