പഞ്ചുബരാഹീ ക്ഷേത്രം400 വർഷങ്ങൾക്ക് ശേഷം പുരുഷന്മാർക്കായി തുറന്നു

0


ഒഡീഷ ; 400 വർഷങ്ങൾക്ക് ശേഷം ഒഡീഷ കേന്ദ്രാപാരയിലെ മാ പഞ്ചുബരാഹീ ക്ഷേത്രം പുരുഷന്മാർക്കായി തുറന്നു കൊടുത്തു.
ഒന്നര ടണ്ണിലേറെ ഭാരമുള്ള അഞ്ച് വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്.ഇവ മാറ്റി സ്ഥാപിക്കേണ്ടി വന്നതിനാലാണ് നൂറ്റാണ്ടുകളായി പുരുഷന്മാർക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടിരുന്ന ക്ഷേത്രം ഇപ്പോൾ തുറന്നു നൽകിയത്.
കടലോര മേഖലയായ ശതഭായ ഗ്രാമത്തിലാണ് ക്ഷേത്രം നിലനിൽക്കുന്നത്.വിവാഹം കഴിഞ്ഞ അഞ്ചു ദളിത് സ്ത്രീകൾക്കാണ് ക്ഷേത്രത്തിന്റെ ചുമതല.ആഗോള താപനം മൂലം സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് വിഗ്രഹങ്ങളെയും മാറ്റി പ്രതിഷ്ഠിക്കാൻ തീരുമാനിച്ചത്.ശതഭായ ഗ്രാമത്തിൽ നിന്നും 12 കിലോമീറ്റർ ദൂരമുള്ള സ്ഥലത്തേക്കാണ് ഗ്രാമവാസികളെ മാറ്റിപാർപ്പിക്കുന്നത്. പുതിയ സ്ഥലത്ത് ക്ഷേത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ശുദ്ധിപ്രക്രിയകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

You might also like

-