ന്യൂനമർദം15 വരെ ജാഗ്രത മലയോരങ്ങളിലും കാറ്റിനും മഴക്കും സാത്യത
തിരുവനന്തപുരം: ബംഗാൾ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദം ശക്തമായി നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം മാര്‍ച്ച് 15 വരെ നീട്ടി.
ശ്രീലങ്കയ്ക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലീ ദ്വീപിന് സമീപവും കടലില്‍ മത്സ്യ ബന്ധനം നടത്തരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കനത്ത മഴ തുടങ്ങുന്ന സമയം മുതല്‍ മഴ അവസാനിച്ച് 24 മണിക്കൂര്‍കഴിയുംവരെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കേണ്ട കെട്ടിടങ്ങളുടെ താക്കോല്‍ തഹസില്‍ദാര്‍മാര്‍ കൈവശം വയ്ക്കണം. ജില്ലയില്‍ ലഭ്യമായ ക്രെയിനുകളും മണ്ണുമാന്തിയന്ത്രങ്ങളും ആവശ്യം വരുന്ന മുറയ്ക്ക് വിന്യസിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് ആര്‍ടിഒയ്ക്ക് മുന്നറിയിപ്പ് നല്‍കി.
പൊതുമരാമത്ത് വകുപ്പും വൈദ്യുതി ബോര്‍ഡും എമര്‍ജന്‍സി റിപ്പയര്‍ ടീമിനെ വിന്യസിക്കാന്‍ സജ്ജമാക്കണം. മഴ തുടങ്ങിയാല്‍ മലഞ്ചെരുവുകളില്‍നിന്നും ജലാശയങ്ങളില്‍നിന്നും അകന്നു നില്‍ക്കാന്‍ ടൂറിസം വകുപ്പ് വിനോദസഞ്ചാരികള്‍ക്ക് നര്‍ദേശം നല്‍കണം.