നാലാo കാലിത്തീറ്റ കുംഭകോണകേസിലും ലാലു.കുറ്റക്കാരനെന്ന് കോടതി ,ഇന്ന് വിധി

0

 

ഡൽഹി :നാലാo കാലിത്തീറ്റ കുംഭകോണകേസിലെ കേസിലും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.അതേസമയം, കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ കോടതി കുറ്റവിമുക്തനാക്കി.1995 ഡിസംബറിനും 1996 ജനുവരിക്കും ഇടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 13.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് കോടതി വിധി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 6 കേസുകളില്‍ നാലാമത്തെ കേസാണ് കോടതി ഇന്ന് പരിഗണിച്ചത്. ആദ്യത്തെ മൂന്ന് കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ആദ്യത്തെ കേസുകളിൽ തടവ് ശിക്ഷ ലഭിച്ച ലാലു ഇപ്പോള്‍ മിര്‍സ മുണ്ട ജയിലിലാണ്. .നാലാമത്തെ കേസില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതി ഇന്ന് വിധിപറയും.1995 ഡിസംബറിനും 1996 ജനുവരിക്കും ഇടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 13.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് കോടതി വിധി പറയുക. ലാലു പ്രസാദ് യാദവിന് പുറമെ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയും മറ്റ് മുപ്പത് പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുക.

You might also like

-