നരോദപാട്യകേസ്സ്: മായ കോട്നാനിയെ കുറ്റവിമുക്തയാക്കി
ഡൽഹി:നരോദപാട്യ കേസില്‍ മായ കോട്നാനിയെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കി. മായാ കോട്നാനിക്ക് 28 വർഷം ജയിൽവാസമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്. കേസില്‍ ബജ്റംഗ്‌ദള്‍ നേതാവ് ബാബു ബജ്റംഗിയുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു . ബാബു ബജ്റംഗി ജീവിതാവസാനം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
2002 ഗുജറാത്ത് കലാപത്തിനിടയിൽ മായ കോട്നാനിയുടെ നേതൃത്വത്തിൽ അക്രമികൾ നരോദപാട്യ മേഖലയിൽ 97 പേരെ കൂട്ടക്കൊല ചെയ്തതായാണ് കേസ്.ബന്ദിനോടനുബദ്ധിച്ച കലാപത്തിൽ 36 സ്ത്രീകളും 36 കുട്ടികളും ഉൾപ്പെടെ 97 പേരാണ ആൻ കൊലചെയ്യപ്പെട്ടത് കേസിന്റെ വിചാരണവേളയിൽ 97 പരാതികൾ മരിച്ചുപോയൊരുന്നു കേസിൽ നിർണായക സാക്ഷികളായിരുന്ന രണ്ടുപേർ വിചാരണ കാലയളവിൽ കൊലചെയ്യപ്പെട്ടിരുന്നും നരോദ്യപാട്യയിലാണ് ഗുജറാത്ത് കലാപത്തിൽ ഏറ്റവും അധികം പേർ കൊല്ലപ്പെട്ടത്. ഗൈനക്കോളജിസ്റ്റായ മായ കോട്നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് കലാപം നടന്നത്.