ദളിത് പ്രക്ഷോഭകർക്കു നേരെ നിറയൊഴിച്ച ബിജെപി പ്രവർത്ത ൻ ദ്രശ്യങ്ങൾ പുറത്ത് കലാപത്തിൽ 13 പേര് കൊല്ലപ്പെട്ടു
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ദളിത് പ്രക്ഷോഭകർക്കു നേരെ നിറയൊഴിച്ച ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ബിജെപി പ്രവർത്തകനായ രാജാ ചൗഹാനെതിരെയാണ് പോലീസ് കേസെടുത്തത്. പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നടന്ന പ്രക്ഷോഭത്തിനു നേർക്കായിരുന്നു ചൗഹാൻ നിറയൊഴിച്ചത്. പ്രക്ഷോഭകർക്കു നേരെ നിറയൊഴിക്കുന്ന ചൗഹാന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. എന്നാൽ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായിട്ടില്ല.
ഗ്വാളിയോറിലെ സമരത്തിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ബിജെപി എംപി നരേന്ദ്ര ടൊമാർ ആണെന്ന് സമരക്കാർ ആരോപിച്ചു. അതിനാലാണ് അക്രമികളിൽ ആരെയും അറസ്റ്റ് ചെയ്യാത്തതെന്നും സമരക്കാർ പറയുന്നു.
ദേവാശിഷ് ജരാരിയ എന്ന ദളിത് സാമൂഹിക പ്രവർത്തകനാണ് ദളിത് സമരത്തിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള രാജാ ചൗഹാന്റെ നീക്കം ആദ്യം കണ്ടെത്തിയത്. ഡൽഹിയിൽ താമസിക്കുന്ന ജരാരിയ പ്രക്ഷോഭത്തിന്റെ തൽസമയ ദൃശ്യങ്ങൾ ടിവിയിലൂടെ കാണുമ്പോഴായിരുന്നു ചൗഹാനെ ശ്രദ്ധിക്കുന്നത്. കോളജിൽ തന്റെ സീനിയറായിരുന്ന ചൗഹാനെ ജരാരിയക്കു വേഗം തിരിച്ചറിയാനായി. ചൗഹാൻ കൈത്തോക്ക് ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സമരക്കാർ വെടിയുതിർക്കുന്നതായി വ്യാഖ്യാനിച്ച് ചില വാർത്താ ഏജൻസികൾ ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്.