ദളിത് ബന്ദ് അക്രമങ്ങൾക്ക് കാരണം തേടി എസ് ഇ എസ് ടി കമ്മീഷൻ

0

ഡൽഹി: സുപ്രീംകോടതി വിധിക്കെതിരേ ദളിത് സംഘടനകൾ നടത്തിയ ബന്ദിനോട് അനുബന്ധിച്ചുണ്ടായ സംഘർഷങ്ങളിൽ സംസ്ഥാനങ്ങളോട് കേന്ദ്ര പട്ടികജാതി പട്ടികവർഗ കമ്മീഷൻ വിശദീകരണം തേടി. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അക്രമ സംഭവങ്ങളിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പീ​ഡ​ന​ങ്ങ​ൾ ചെ​റു​ക്കാ​നു​ള്ള നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി നല്കിയ ഉത്തരവിനെതിരേ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ഭാ​ര​ത് ബ​ന്ദി​ൽ വ്യാ​പ​ക അ​ക്ര​മമാണ് അരങ്ങേറിയത് 13 പേര് പ്രക്ഷോപത്തിനിടെ കൊല്ലപ്പെട്ടു 100 ലധികം പേര് ഗുരുതരപരിക്കുകളോടെ ചികിത്സയിലുമാണ് അക്രമങ്ങൾക്കിടയിൽ നിരവധി പട്ടികജാതിക്കാരുടെ വീടുകൾ കൊള്ളയടിക്കപെട്ടു സമരത്തിന് നേരെ നിറയൊഴിക്കുന്ന ബി ജെ പി നേതാവിന്റെ ചിത്രം കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു

 

You might also like

-