ദയാവധം ഉപാധികളോടെ
ദില്ലി: നിരവധി തർക്കങ്ങൾക്കൊടുവിൽ ദയാവധത്തിന് ഉപോധികളോടെ സുപ്രീം കോടതി അനുമതിആയി . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയിരിക്കുന്നത്. മുൻപ് അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചെങ്കിലും ദയാവധം അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോൾ യോജപ്പിലെത്തുകയായിരുന്നു.
മരണതാല്‍പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധം അനുവദിക്കുന്നതിനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.
ഉപാധികൾ സംബന്ധിച്ച മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവോടെ രൂപീകരിക്കുന്ന മെഡിക്കൽ ബോർഡാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. കോമൺ കോസ് എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചാണ് വിധി