ത്രിപുരയിലെ വെള്ളപ്പൊക്കം ആറുപേർ മരിച്ചു 3000 കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു
അഗര്‍ത്തല: ത്രിപുരയിലെ കഴിഞ്ഞ നാലു ദിവസങ്ങളിലായി തുടരുന്ന വെള്ളപ്പൊക്കത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 3000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നു നദികളില്‍ നിന്നുള്ള വെള്ളം അപകടനിലയില്‍ നിന്നും മുകളിലായി ഒഴുകുന്നതുകൊണ്ട് നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.
അഗർത്തലയിലെ വെള്ളപ്പൊക്കമുള്ള തെരുവുകളിലൂടെ ആളുകൾ സഞ്ചരിക്കുന്നു.വടക്കന്‍ ത്രിപുരയിലെ മലനിരകളില്‍ തുടരുന്ന കനത്ത മഴയാണ് സംസ്ഥാനത്തെ നദികള്‍ കവിഞ്ഞൊഴുകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.
ആസ്സാം- അഗര്‍ത്തല ദേശീയ പാതയില്‍ വെള്ളപ്പൊക്കം ഉള്ളതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങളില്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ജലനിരപ്പ് ഉയര്‍ന്ന വെള്ളപ്പൊക്ക ബാധിത പ്രദേശം
വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ക്ക് വേണ്ട എല്ലാ സഹായവും എത്തിക്കണമെന്ന് വിദ്യഭ്യാസ മന്ത്രി രതന്‍ ലാല്‍ നാഥ് നിര്‍ദ്ദേശിച്ചു.
3000 കുടുംബങ്ങള്‍ക്ക് 36 താല്‍ക്കാലിക ക്യാമ്പുകളില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. എന്‍ഡിആര്‍എഫ്, ഫയര്‍ സര്‍വ്വീസ്, പ്രാദേശിക പ്രതിരോധ സേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവയെല്ലാം ബാധിതരായ ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ സജ്ജമായി കഴിഞ്ഞുവെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തന ബോട്ടുകളില്‍ വെള്ളപ്പൊക്ക ബാധിതരെ രക്ഷപെടുത്തുന്നു
ഒരു കുടുംബത്തിലെ മൂന്നു പേര്‍ അടക്കം, ആറ് പേരാണ് പല സ്ഥലങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടു