തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം.
പാസ്പോര്‍ട്ടും 10 ലക്ഷം ദിര്‍ഹവും കെട്ടിവെച്ചു. കേസ് തീരും വരെ തുഷാറിന് രാജ്യം വിടാനാവില്ല.
ചെക്ക് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. പാസ്പോര്‍ട്ടും 10 ലക്ഷം ദിര്‍ഹവും കെട്ടിവെച്ചു. കേസ് തീരും വരെ തുഷാറിന് രാജ്യം വിടാനാവില്ല.
തൃശൂര്‍ സ്വദേശിയെ പത്ത് ദശ ലക്ഷം ദിര്‍ഹമിന്റെ വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസിലാണ് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇയില്‍ അറസ്റ്റു ചെയ്തത്. പിടിയിലായ തുഷാറിനെ ഇപ്പോള്‍ അജ്മാന്‍ നുഐമിയ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.
പത്തുവര്‍ഷം മുന്‍പ് നടന്ന ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ടാണ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റിലാകുന്നത്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. നിര്‍മാണ കമ്പനിയുടെ ഉപകരാര്‍ ലഭിക്കാനായി തുഷാര്‍ തൃശൂര്‍ സ്വദേശി നാസിലിന് പത്തുലക്ഷം ദിര്‍ഹമിന്റെ ചെക്ക് നല്‍കിയിരുന്നു. ഇത് വണ്ടി ചെക്കാണെന്ന് ആരോപിച്ച് തുഷാറിനെതിരെ അജ്മാനില്‍ പരാതി നിലനിന്നിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ നാട്ടില്‍ നിന്ന് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് സൂചന.