തിരഞ്ഞെടുപ്പിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍

0
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരായ രാഷ്ടീയപോരാട്ടത്തെ മഹാഭാരതയുദ്ധത്തോടുപമിച്ച് രാഹുല്‍ഗാന്ധി നടത്തിയ യുദ്ധകാഹളത്തോടെ എ.ഐ.സി.സി.പ്ലീനറി സമ്മേളനത്തിന് സമാപനം. ഇതേവരെയില്ലാത്ത രീതിയില്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ സമാപനപ്രസംഗം.മുതലാളിമാരുമായുള്ള അവിശുദ്ധ സഖ്യത്തെയാണ് (ക്രോണി ക്യാപ്പിറ്റലിസ്റ്റ്) നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്നത്. രാജ്യത്തെ ബാങ്കുകളില്‍നിന്ന്

കുംഭകോണത്തിലൂടെ പണംതട്ടിയ ആളുടെ പേര് മോദിയെന്നാണ്. ക്രിക്കറ്റിലെ ഏറ്റവും അഴിമതിക്കാരനായ വ്യക്തിയുടെ പേരും മോദിയെന്നാണ്.ക്രിക്കറ്റിലെ ഏറ്റവും അഴിമതിക്കാരനായ വ്യക്തിയുടെ പേരും മോദിയെന്നാണ്. ഒരു മോദി ജനങ്ങളുടെ 30,000 കോടി മറ്റാരു മോദിക്കു നല്‍കുന്നു. തിരിച്ച് രണ്ടാമത്തെ

മോദി, തിരഞ്ഞെടുപ്പ് നേരിടാനും സ്വയം വിപണനം ചെയ്യാനുമുള്ള പണം മോദിക്കു നല്‍കുന്നു. നീരവ് മോദിയെയും ലളിത് മോദിയെയും സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ ഈ പരിഹാസം.

You might also like

-