ഡൽഹി തെരെഞ്ഞെടുപ്പിൽ സിറ്റിങിങ് സീറ്റിൽ തന്ന മത്സരിക്കും അരവിന്ദ് കെജ്‍രിവാള്‍
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അത്യപൂര്‍വ ജയത്തിലൂടെയായിരുന്നു കെജ്‍രിവാള്‍ അന്ന് ബി.ജെ.പിയെ ഞെട്ടിക്കുകയും കോണ്‍ഗ്രസിനെ ഡല്‍ഹി ഭരണത്തില്‍നിന്ന് തുരത്തുകയും ചെയ്തത്
ഡൽഹി :ഡൽഹിയിൽ നിന്നും കോൺഗ്രസ്സിനെ ഷീലാദിക്ഷിത്തിനെയുംതൂത്തെറിഞ്ഞു ഡൽഹി ഭരണം പിച്ചെടുത്ത അരവിന്ദ് കെജ്രിവാൾ ആസന്നമായ തെരെഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ തന്നെ മത്സരിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അരവിന്ദ് കെജ്‍രിവാള്‍ ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അത്യപൂര്‍വ ജയത്തിലൂടെയായിരുന്നു കെജ്‍രിവാള്‍ അന്ന് ബി.ജെ.പിയെ ഞെട്ടിക്കുകയും കോണ്‍ഗ്രസിനെ ഡല്‍ഹി ഭരണത്തില്‍നിന്ന് തുരത്തുകയും ചെയ്തത്. ആകെയുള്ള 70 സീറ്റുകളില്‍ 67ഉം നേടിയാണ് കെജ്‍രീവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറിയത്.
അഴിമതി തുടച്ച് മാറ്റുമെന്ന പ്രതിജ്ഞയോടെയാണ് ഡല്‍ഹിയിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ പുതിയ ചലനം സൃഷ്ടിച്ചു കൊണ്ട് കെജ്‍രിവാളിന്‍റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ വോട്ടഭ്യര്‍ത്ഥിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ ചലനം സൃഷ്ടിച്ച ആം ആദ്മിക്ക് പക്ഷേ ലോക്സഭ തെരഞ്ഞെടുപ്പില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.പാര്ലമെന്റ് തെരെഞ്ഞെടുപ്പിൽ നഷപെട്ട ജനസ്വാധീനം നിയമസഭാ തെരെഞ്ഞെടുപ്പിൽ വീണ്ടെടുക്കാനാകുമെന്നു കെജ്‌രിവാൾ വ്യ്കതമാക്കി