ഡാലസ് കൗണ്ടിയില്‍ കൂടുതല്‍ മരണം ; ശനിയാഴ്ച മുതല്‍ മുഖം മറയ്ക്കുന്നത് നിര്‍ബന്ധമാക്കി
ഡാലസ് : ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകാത്തതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും മുഖം മറയ്ക്കുന്നതും ശനിയാഴ്ച മുതല്‍ വീണ്ടും നിര്‍ബന്ധമാക്കുന്നതായി ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജെന്‍ങ്കിന്‍സ് ഏപ്രില്‍ 16 വ്യാഴാഴ്ച നടത്തിയ പ്രസ് ബ്രീഫിങ്ങില്‍ അറിയിച്ചു. വ്യാഴാഴ്ച മാത്രം കൗണ്ടിയില്‍ 80 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുകയും ഏഴു പേര്‍ മരിക്കുകയും ചെയ്തതായും ജഡ്ജി അറിയിച്ചു.
മരിച്ചവര്‍ ഏഴു പേരും പ്രായമുള്ളവരായിരുന്നുവെന്നും അതില്‍ മൂന്നു പേര്‍ ലോങ് ടേം കെയര്‍ ഫെസിലിറ്റിയില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അനാവശ്യമായ യാത്ര ഒഴിവാക്കണം, നിങ്ങളേയും കുടുംബാംഗങ്ങളേയും കൊവിഡില്‍ നിന്നും സംരക്ഷിക്കുന്നതിന് ഇതു നിര്‍ബന്ധമാണ്. അതുപോലെ അത്യാവശ്യ സര്‍വീസിലുള്ളവരും മാസ്ക്ക് ധരിക്കേണ്ടതു വളരെ നിര്‍ബന്ധമാണ്. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍, പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉപയോഗിക്കുന്നവര്‍, കാറില്‍ യാത്ര ചെയ്യുന്നവര്‍ തുടങ്ങി എല്ലാവരും മുഖം മൂടി മാത്രമേ പുറത്തിറങ്ങാവൂ എന്നും ജഡ്ജി പറഞ്ഞു.
വ്യാഴാഴ്ച (ഏപ്രില്‍ 16) രാത്രി ലഭ്യമായ കണക്കുകള്‍ പ്രകാരം ഡാലസ് കൗണ്ടിയില്‍ മാത്രം 1788 സ്ഥിരീകരിച്ച കോവിഡ് 19 കേസ്സുകളും 32 മരണവും സംഭവിച്ചിട്ടുണ്ട്.