ട്രംപിനെതിരേ എഡിറ്റോറിയല്‍: ക്രിസ്റ്റിയാനിറ്റി ടുഡേയ്‌ക്കെതിരേ 200 മതനേതാക്കന്മാര്‍ രംഗത്ത്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ യു.എസ് ഹൗസ് പാസാക്കിയ ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കിള്‍സിനു അനുകൂലിച്ച് ട്രംപിനെ അധികാരത്തില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് "ക്രിസ്റ്റ്യാനിറ്റി ടുഡെ'യില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിനെതിരേ അമേരിക്കയിലെ 200 മത നേതാക്കന്മാര്‍ ഒപ്പിട്ട കത്ത് ക്രിസ്റ്റ്യാനിറ്റി പ്രസിഡന്റ് തിമോത്തി ഡാള്‍ഫിമ്പിനു കൈമാറി.

0

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ യു.എസ് ഹൗസ് പാസാക്കിയ ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കിള്‍സിനു അനുകൂലിച്ച് ട്രംപിനെ അധികാരത്തില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് “ക്രിസ്റ്റ്യാനിറ്റി ടുഡെ’യില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിനെതിരേ അമേരിക്കയിലെ 200 മത നേതാക്കന്മാര്‍ ഒപ്പിട്ട കത്ത് ക്രിസ്റ്റ്യാനിറ്റി പ്രസിഡന്റ് തിമോത്തി ഡാള്‍ഫിമ്പിനു കൈമാറി.

ഡിസംബര്‍ 22-നാണ് കത്ത് പ്രസിദ്ധീകരിച്ചത് “എഡിറ്റോറിയല്‍ പരസ്യപ്പെടുത്തിയതും ട്രംപിനെ ലക്ഷ്യമാക്കി മാത്രമാണ്. അതോടൊപ്പം ട്രംപിനെ പിന്തുണയ്ക്കുന്ന ഞങ്ങളേയും’.മാത്രമല്ല ക്രിസ്റ്റിയാനിറ്റി ടുഡേ വായിക്കുന്ന അമേരിക്കയിലെ പതിനായിരക്കണക്കിനു വായനക്കാരെ ഇതു നിരാശപ്പെടുത്തിയതായും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ട്രംപിനെ പിന്തുണയ്ക്കുന്ന സുപ്രസിദ്ധ സുവിശേഷകനായ ഫ്രാങ്ക്‌ളിന്‍ ഗ്രഹാമിന്റെ പിതാവ് ബില്ലി ഗ്രഹാം സ്ഥാപിച്ചതാണ് ക്രിസ്റ്റ്യാനിറ്റി ടുഡേ എന്ന മാഗസിന്‍. തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാര്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതെന്നു ഇതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഫ്രാങ്‌ളിന്‍ ഗ്രഹാം പ്രസ്താവനയിറക്കി. ക്രിസ്റ്റ്യാനിറ്റി ടുഡേ എഡിറ്റര്‍ ഇന്‍ ചീഫ് മാര്‍ക്ക് ഗളിയെ പിന്തുണച്ചുകൊണ്ട് ആയിരക്കണക്കിന് കത്തുകളാണ് ലഭിച്ചത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ക്രിസ്റ്റ്യാനിറ്റി ടുഡേ എഡിറ്റോറിയല്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് അവസരമൊരുക്കിയിരിക്കുന്നത്.

You might also like

-