ശ്രീനഗർ: ജമ്മുകാഷ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിംഗ് രാജിവച്ചു. അടുത്ത ദിവസം മന്ത്രിസഭാ പുനസംഘടന നടക്കാനിരിക്കെയാണ് ബിജെപി മന്ത്രിയായ നിർമൽ സിംഗ് രാജിവച്ചത്. നിയമസഭാ സ്പീക്കർ കവീന്ദർ ഗുപ്ത ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ സാത് ശർമയും സംസ്ഥാന നേതാവ് രവീന്ദ്ര റയ്നയും പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്നും കരുതുന്നു.കത്വ കൂട്ടമാനഭംഗ കേസിനെ തുടർന്ന് രണ്ട് മന്ത്രിമാർ രാജിവച്ചതിനു പിന്നാലെയാണ് പിഡിപി സഖ്യ മന്ത്രിസഭയിൽ ഇളക്കി പ്രതിഷ്ടയ്ക്കു ബിജെപി തയാറായിരിക്കുന്നത്. മാനഭംഗ കേസിലെ പ്രതികളെ പിന്തുണച്ചതിനെ തുടർന്നാണ് ബിജെപി മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടവന്നത്.