ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമായതോടെ രാജ്ഭവന് സുരക്ഷ ശക്തമാക്കി. അഞ്ഞൂറോളം പോലീസുകാരെയാണ് രാജ്ഭവനു സമീപം വിന്യസിച്ചിരിക്കുന്നത്. കർണാടകയിൽ ആർക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ബിജെപിയെ ഗവർണർ വാജുഭായ് വാല സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമായത്.
അതേസമയം കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ കർണാടക രാജ്ഭവനിലേക്ക് ഇന്ന് മാർച്ച് നടത്തും രാവിലെ 11ന് ആരംഭിക്കുന്ന മാർച്ചിന് ദേശീയ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. ഇതിനു മുന്നോടിയയാണ് രാജ്ഭവന്റെ സുരക്ഷ വർധിപ്പിച്ചത്.