ജിഡിപി വളര്‍ച്ച നിരക്കിൽ മുന്നേറ്റം 7.2 ശതമാനം
ദില്ലി: രാജ്യത്തെ ജിഡിപി നിരക്കില്‍ വർധന. ഡിസംബർ പാദത്തിൽ ജിഡിപി 7.2 ശതമാനമാണ്. കഴിഞ്ഞ പാദത്തിൽ 6.1 ശതമാനമായിരുന്നു വളർച്ച. ഉത്പാദന മേഖലയിലുണ്ടായ ഉണർവാണ് ജിഡിപിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ മൂന്നു വർഷത്തിനിടെയുണ്ടായ വലിയ കൂപ്പുകുത്തലാണ് ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിലുണ്ടായത്.
5.7 ശതമാനം മാത്രമായിരുന്നു ഇക്കാലയളവിലെ വളര്‍ച്ചാ നിരക്ക്. നോട്ട് നിരോധനവും ജിഎസ്ടി ഏർപ്പെടുത്തിയതുമായിരുന്നു തിരിച്ചടിക്കു കാരണമായത്. എന്നാൽ ജൂലൈ- സെപ്റ്റംബർ പാദത്തിൽ വീണ്ടും സമ്പദ്വ്യവസ്ഥ കരുത്തുകാട്ടി. 6.5 ശതമാനമായാണ് ജിഡിപി വളർന്നത്. തുടർച്ചയായ അഞ്ചു പാദങ്ങളിലെ തളർച്ചയ്ക്കു ശേഷം വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നടത്തിയിരിക്കു