ജാര്‍ഖണ്ഡില്‍ ബിജെപ്പിക്ക് വന്‍ മുന്നേറ്റം

0

റാഞ്ചി: ജാര്‍ഖണ്ഡില്‍ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന പ്രദാന കേന്ദ്രങ്ങളിലെല്ലാം ബിജെപി മികച്ച ഭൂരിപക്ഷത്തോട വിജയിച്ചു തെരഞ്ഞെടുപ്പ് നടന്ന അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മേയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ബിജെപി സ്വന്തമാക്കി.

ആദിത്യപൂരില്‍ ബിജെപിയുടെ വിനോദ് ശ്രീവാസ്തവ മേയര്‍ സ്ഥാനത്തേക്കും അമിത് സിങ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഹസാരിബാഗ് നഗര്‍ രോഷ്നി ടിര്‍ക്കി- മേയര്‍, രാജ്കുമാര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഗിരിഡിഹ് നഗര്‍, മോദിനഗര്‍, റാഞ്ചി എന്നിവയാണ് ബിജെപി വിജയം കൊയ്ത മറ്റു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍.

കോണ്‍ഗ്രസ് , ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നിവയും കടുത്ത മത്സരമാണ് ജാര്‍ഖണ്ഡില്‍ കാഴ്ച വയ്ക്കുന്നത്. 34 ലോക്കല്‍ ബോഡിയിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളും, 16 മുന്‍സിപ്പല്‍ കൗണ്‍സിലുകളും, 13 നഗര്‍ പഞ്ചായത്തുകളുമാണ് ഉള്‍പ്പെടുന്നത്. മറ്റ് ബോഡികളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

പലയിടത്തും കോണ്‍ഗ്രസും ജെഎംഎമ്മും ബിജെപിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുമെന്ന് കരുതുമ്പോഴും നഗര്‍ പഞ്ചായത്തുകളില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 16നാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത് കത്വ ഉന്നാവോ കേസുകളാല്‍ പ്രതിരോധത്തിലായ ബിജെപിക്ക് ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും.

You might also like

-