ജനുവരി 8 ന് മുമ്പ് പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കാത്തവര്‍ക്ക് സ്കൂളികളില്‍ പ്രവേശനമില്ല

സിയാറ്റില്‍ പബ്ലിക്ക് സ്കൂളുകളില്‍ നിന്നും ലഭ്യമായ സ്ഥിതി വിവര കണക്കുകളനുസരിച്ച് രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കുത്തിവെപ്പ് റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കാതെ സ്കൂളിലെത്തിയിരിക്കുന്നത്. ഫല്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് കുത്തിവെപ്പുകള്‍ക്ക് നിര്‍ബന്ധിക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ലെന്നും അധികൃതര്‍ പറയുന്നു.

0

സിയാറ്റില്‍: ക്രിസ്മസ് അവധിക്ക് ശേഷം സ്ക്കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിരിക്കണമെന്ന് സിയാറ്റില്‍ പബ്ലിക് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 28 വെള്ളിയാഴ്ച രക്ഷാകര്‍ത്താക്കള്‍ക്ക് അയച്ച ഈമെയിലിലാണ് കുത്തിവെപ്പിനെ കുറിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സിയാറ്റില്‍ പബ്ലിക്ക് സ്കൂളുകളില്‍ നിന്നും ലഭ്യമായ സ്ഥിതി വിവര കണക്കുകളനുസരിച്ച് രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കുത്തിവെപ്പ് റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കാതെ സ്കൂളിലെത്തിയിരിക്കുന്നത്. ഫല്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് കുത്തിവെപ്പുകള്‍ക്ക് നിര്‍ബന്ധിക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ലെന്നും അധികൃതര്‍ പറയുന്നു.

എത്രയും വേഗത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതിന് ഡിസംബര്‍ 30 തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്നും ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഇമ്മ്യൂണൈസേഷന്‍ റിക്കാര്‍ഡുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ജനുവരി 8 ന് ശേഷം റിക്കാര്‍ഡ് ഹാജരാക്കാതെ സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തിയതിന് ശേഷം മാതാപിതാക്കളെ വിവരം അറിയിക്കുമെന്നും, അവര്‍ വന്ന കുട്ടികളെ കൂട്ടികൊണ്ടു പോകേണ്ടിവരുമെന്നും പബ്ലിക് സ്കൂള്‍ വക്താവ് ടീം റോബിന്‍സണ്‍ പറഞ്ഞു.

You might also like

-