ചൈനയില്‍ യുവാവ് 9 വിദ്യാര്‍ഥികളെ കുത്തിക്കൊന്നു

0

ഡൽഹി : ചൈനയില്‍ യുവാവ് 9 വിദ്യാര്‍ഥികളെ കുത്തിക്കൊന്നു. 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഷാന്‍സി പ്രവിശ്യയിലാണ് സംഭവം. അക്രമകാരിയെ പൊലീസ് പിടികൂടി.

വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ മിസി കൌണ്ടിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സ്കൂള്‍വിട്ടു മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് പ്രാദേശിക സമയം ആറ് മണിയോടെയാണ് സംഭവം. വിദ്യാര്‍ഥികളുടെ കൂട്ടത്തിലേക്ക് ചാടിവീണ അക്രമകാരി കത്തിയെടുത്ത് വീശുകയായിരുന്നു. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമണം നടത്തിയ സാവോ എന്ന 28കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുത്തതായി മസി കൌണ്ടി പൊലീസ് അറിയിച്ചു. അക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇയാള്‍ ഇതേ സ്കൂളില്‍ പഠിച്ചതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനയില്‍ അടുത്തിടെ ഇത്തരത്തില്‍ സമാന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം സെന്‍സേണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന കത്തി കൊണ്ടുള്ള ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2017 ജനുവരിയില്‍ ഒരു കിന്റര്‍ ഗാര്‍ഡനില്‍ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ 11 കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.

You might also like

-