ചെങ്ങന്നൂരിൽ ദേവസ്വം ബോർഡ്പ്രസിഡന്റിനെയും എംഎൽ എ സജി ചെറിയാനെയും ബി ജെ പി പ്രവർത്തകർ തടഞ്ഞു

. ശബരിമല ദേവസ്വം ബോർഡ് ഓഫീസിലെ ഇലക്ട്രിക് സെക്ഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്‍റടക്കമുള്ളവരെ സമരക്കാര‍് തടഞ്ഞു.

0

ചെങ്ങന്നൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മനിതി സംഘം എത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് ചെങ്ങന്നൂരില്‍ ബിജെപി പ്രതിഷേധം. ശബരിമല ദേവസ്വം ബോർഡ് ഓഫീസിലെ ഇലക്ട്രിക് സെക്ഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്‍റടക്കമുള്ളവരെ സമരക്കാര‍് തടഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍, ദേവസ്വം കമ്മീഷണർ, എംഎൽ എ സജി ചെറിയാൻ എന്നിവരെ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ എല്ലാവരും തിരിച്ചുപോയി. തെലങ്കാനയിൽ നിന്നുള്ള അയ്യപ്പ ഭക്തനെ കൊണ്ട് ബിജെപി പ്രവര്‍ത്തകർ ഇലക്ട്രിക് സെക്ഷൻ ഉദ്ഘാടനം ചെയ്യിപ്പിച്ചു

You might also like

-