ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്റ് നോട്ടീസ് രണഘടനാ ബെഞ്ചിനു വിട്ടു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ കോണ്‍ഗ്രസ് എംപിമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു.
ഹർജി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റീസ് ജെ.ചെലമേശ്വറിന്റെ ശ്രദ്ധയിൽപ്പെടുത്താനിരിക്കെയാണ് തിടുക്കത്തിൽ തീരുമാനം കൈക്കൊണ്ടത്. രാജ്യസഭാ എംപിമാരായ പ്രതാപ് സിംഗ് ബജ്വ, അമീ ഹർഷദ്റായ് യജ്നിക് എന്നിവരാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ തീരുമാനത്തിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കും. എസ്.എ.ബോബ്ദെ, എൻ.വി.രമണ, അരുണ്‍ മിശ്ര, എ.കെ.ഗോയൽ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.