ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നടപടി പ്രതിപക്ഷത്ത് വിള്ളൽ .അഭിഭാഷകർക്ക് ബാർ കൗൺസിൽ വിലക്ക്
ഡൽഹി: ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നടപടി തുടർന്നാൽ സുപ്രീംയുടെ ചീഫ് ജസ്റ്റിസ് പ്രത്യക്ഷനായ കോടതിയിൽ പ്രാക്ടീസ് ചെയ്യരുതെന്ന് കപിൽ സിബലിനോട് ബാർ കൗൺസിൽ നിർദേശിച്ചു . ഇത് സുപ്രീം കോടതിക്ക് നേരെയുളള ഭീഷണിയാണെന്നും കൗൺസിൽ അറിയിച്ചു.
ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നൽകും. അമ്പതിലധികം പേരാണ് നോട്ടീസനെ പിന്തുണച്ച് ഒപ്പിട്ടിട്ടുള്ളത്. കോൺഗ്രസ്, സിപിഎം, സിപിഐ അംഗങ്ങൾ നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, ഗുലാംനബി ആസാദ് എന്നിവരുൾപ്പെടെയുള്ളവർ പിന്തുണയറിയിച്ച് ഒപ്പിട്ടവരിൽ ഉൾപ്പെടും. ഇതോടെയാണ് വിഷയത്തിൽ ബാർ കൗൺസിൽ ഇടപെട്ടത്. അതേസമയം ഇൻ പീച്ച്മെന്റ് നടപടി രാജ്യസഭയിൽ ചാർക്കിടുത്തേക്കില്ല രാജ്യസഭയിൽ ബിജു ജനതദൾ,ഡി എം കെ തുടങ്ങിയപാർട്ടികൾ .ഇൻ പീച്ച്മെന്റ് പ്രമേയത്തെ അനുകുലിക്കില്ലന്നറിയിച്ചിട്ടുണ്ട് .അതുകൊണ്ട് പ്രമേയം പാസ്സാക്കാനിടയില്ല
ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിക്കാന്‍ രാജ്യസഭയിലാണെങ്കില്‍ അന്‍പത് അംഗങ്ങളുടെയും ലോക്സഭയിലാണെങ്കില്‍ നൂറ് എംപിമാരുടെ പിന്തുണവേണം. നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ ഉപരാഷ്ട്രപതി അന്വേഷണ സമിതിയെ നിയോഗിക്കുന്നതാണ് അടുത്ത നടപടി.