അമേരിക്കാ /ഷിക്കാഗോ: ഏപ്രില്‍ 30 മുതല്‍ മൂന്ന് ദിവസ്സങ്ങൾക്കിടയിൽ ഷിക്കാഗോയില്‍ അരങ്ങേറിയത് 40 വെടിവെപ്പ് സംഭവങ്ങള്‍. ചിക്കാഗോയിലെ താപനില 80 ഡിഗ്രി ഉയര്‍ന്നതോടെ ജനങ്ങള്‍ പുറത്തിറങ്ങിയതോടെയാണ് വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിച്ചത്.ഏപ്രില്‍ 30 തിങ്കളാഴ്ച നടന്ന വെടിവെപ്പില്‍ 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായി ചിക്കാഗോ പോലീസ് അറിയിച്ചു.
മെയ് 1 ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ബുധനാഴ്ച രാവിലെ വരെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ നാല് വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ 12 പേര്‍ക്കാണ് വെടിയേറ്റത്. 4 വയസ്സുള്ള ഒരു പെണ്‍കുട്ടി മാതാപിതാക്കളുമായി വീടിനു മുന്‍ വശത്തിരിക്കവെയാണ് വെടിയേറ്റത്.ബുധനാഴ്ചയായിരുന്നു ഈ ആഴ്ചയിലെ ഏറ്റവും മോശമായ ദിവസം. ഒമ്പത് മണിക്കൂറിനുള്ളില്‍ 14 പേര്‍ക്ക് വെടിയേറ്റു. ഇതില്‍ 21 വയസ്സുള്ള ഒരു കുട്ടിയുടെ മാതാവും, നാല് കൗമാര പ്രായക്കാരും, ഉള്‍പ്പെടെ 14 പേര്‍ക്ക് വെടിയേറ്റു.
ഇതില്‍ 21 വയസ്സുള്ള മാതാവ് കൊല്ലപ്പെടുകയും ചെയ്തു.വെടിയേറ്റ നാല് പേര്‍ സ്കൂള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് വെടിയേറ്റതെന്ന് ഷിക്കാഗോ പോലീസ് സൂപ്രണ്ട് എഡ്ഡി ജോണ്‍സന്‍ അറിയിച്ചു.ഒരു ഔദ്യോഗികമായി ലഭിച്ച കണക്കുകള്‍ അനുസരിച്ച് 40 പേര്‍ക്ക് വെടിയേറ്റുവെങ്കിലും, ഇതിലും കൂടുതല്‍ ഉണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കയിലുടനീളം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കലും ഒബാമയുടെ ജന്മ നാടായ ഷിക്കാഗോയിലാണ് അമേരിക്കയിലെ മറ്റ് സിറ്റികളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വെടിവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. കര്‍ശന ഗണ്‍ നിയമങ്ങള്‍ നിലവില് വരാതെ ഇതിനെ നിയന്ത്രിക്കാനാവില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.