ചരിത്രം കുറിച്ച് ആദ്യമായി ഹിന്ദു ദലിത് യുവതി പാകിസ്ഥാന്‍ സെനറ്റില്‍

0

ചരിത്രത്തിലാധ്യമായി ഹിന്ദു ദലിത് യുവതി പാകിസ്ഥാന്‍ സെനറ്റില്‍  അംഗമായി. ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭാഗമായാണ് ഹിന്ദു യുവതിയായ കൃഷ്ണ കുമാരി കൊല്‍ഹി ഉപരിസഭയില്‍ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്.

വനിത ന്യൂനപക്ഷ സംവരണ സീറ്റായ സിന്ധു പ്രവിശ്യയില്‍ ഥാറില്‍ നിന്നാണ് 39കാരിയായ കൃഷ്ണ കുമാരി തെരഞ്ഞെടുക്കപ്പട്ടത്.  രാജ്യത്തെ ദളിത് വനിത സെനര്റരാണ് കൃഷ്ണകുമാരിയെന്ന് പിപിപി അവകാശപ്പെട്ടു. താലിബാനുമായി ബന്ധമുള്ള മൗലാന സമിഉള്‍ ഹഖിനെ പരാജയപ്പെടുത്തിയാണ് കൃഷ്ണകുമാരിയുടെ വിജയം.

ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായാണ് കൊല്‍ഹി പ്രവര്‍ത്തിച്ചത്. പ്രധാനമായും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു പോരാട്ടം. സിന്ധു പ്രവിശ്യയിലെ നഗര്‍പാര്‍ക്കര്‍ ഗ്രാമവാസിയാണ് കൃഷ്ണകുമാരി. 1979ല്‍ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. 16ാം വയസില്‍ വിവാഹിതയായി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ പഠനം ഉപേക്ഷിക്കാതിരുന്ന കൊല്‍ഹി സിന്ധു യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദം നേടി. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാരിയടക്കം ആറ് ന്യൂനപക്ഷ സന്നിധ്യമുണ്ട്  പാകിസ്ഥാന്‍ സെനറ്റില്‍.

You might also like

-