ഗൺ പരിശീലനം നൽകുന്നതിനിടയിൽ 8 വയസുകാര ന് വെടിയേറ്റു;പിതാവ് കസ്റ്റഡിയിൽ
കുട്ടികൾ ആവശ്യപ്പട്ടതനുസരിച്ച് തോക്കിന്റെ പ്രവർത്തനം പിതാവ് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നു പോലീസും പറയുന്നു.
ജെഫർഡൻസിറ്റി: എട്ടു വയസുകാരനും രണ്ടു വയസുകാരും തോക്ക് സുരക്ഷാ ക്ളാസ്സ് എടുക്കുന്നതിനിടയിൽ പിതാവിന്റെ തോക്കിൽ നിന്നും വെടിയേറ്റ എട്ടു വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
45 വയസുള്ള ഫിലിപ് ലൂമാസിനെതിരെയാണ് സെക്കൻറ് ഡിഗ്രി ഡൊമസ്റ്റിക്ക് അസോൾട്ടിന് പൊലീസ് കേസെടുത്തത്.
കുട്ടികൾ ആവശ്യപ്പട്ടതനുസരിച്ച് തോക്കിന്റെ പ്രവർത്തനം പിതാവ് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നു പോലീസും പറയുന്നു. നെഞ്ചിൽ വെടിയേറ്റ കുട്ടിയെ മാതാവ് ലിവിങ് റൂമിലേക്ക് കൊണ്ടു വരുമ്പോഴാണ് വെടിയേറ്റ വിവരം പിതാവ് മനസിലാക്കുന്നത്.തോക്കിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ പിതാവിന്റെ ശ്രദ്ധ ടി.വിയിലേക്ക് തിരിഞ്ഞതാണ് വെടി പൊട്ടുന്നതിന് കാരണമെന്ന് പറയപ്പെടുന്നു.
കുട്ടികളുള്ള വീട്ടിൽ തോക്കുകൾ വളരെ സൂക്ഷിച്ച് വയ്ക്കുകയും കഴിയുമെങ്കിൽ ലോക്കറിൽ വച്ച് പൂട്ടുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടു വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.