ഗൗരിലങ്കേഷ് വാദം പ്രതി കുറ്റം ഏറ്റു ഉടൻ നുണപരിശോധന
പ്രസിദ്ധ മാധ്യമപ്രവർത്തക ഗൗരിലങ്കേഷ് വെടിവച്ചു കൊല്ലപെടുത്തിയ കേസിലെ , പ്രതി കെടി നവീന്‍കുമാര്‍ കുറ്റം ഏറ്റു. നുണപരിശോധനക്കും പ്രതി സമ്മതിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. പ്രവീണും കുമാറും ബാംഗ്‌ളൂരുപടിഞ്ഞാറ് വിജയനഗരത്തിലെ ആദിചഞ്ചഗിരി കോംപ്‌ളക്‌സിനുമുന്നില്‍ വച്ച് കൊലപാതകത്തിന് പദ്ധതിയിട്ടുവെന്നും സമ്മതിച്ചു. കൃത്യമായസ്ഥലവും ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. നുണപരിശോധന നടത്തുന്നതിന് കുമാറിന്റെ സമ്മതപത്രം ലഭിച്ചു. ഇനി കോടതിയുടെ അനുമതിയാണ് വേണ്ടത്.ലങ്കേഷ് പത്രിക എഡിറ്റര്‍ ആയ ഗൗരിലങ്കേഷ്(55)കഴിഞ്ഞ സെപ്റ്റംബര്‍അഞ്ചിന് രാത്രിസ്വന്തം വീടിനുമുന്നില്‍ വെടിയേറ്റുമരിക്കുകയായിരുന്നു.