ഗൂഗിള്‍ ഹോം ഇന്ത്യയിലേക്ക്; പ്രധാന പ്രത്യേകത ഹിന്ദി സപ്പോര്‍ട്ട്
ഗൂഗിള്‍ ഹോം സ്പീക്കര്‍ ഇന്ത്യയിലേക്ക്. പ്രദേശിക ഭാഷ സപ്പോര്‍ട്ടോട് കൂടിയാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്ക സ്പീക്കര്‍ എത്തുന്നത് എന്നാണ് സൂചന. തുടക്കത്തില്‍ ഹിന്ദി ഭാഷയില്‍ ഉള്ള കമന്റുകള്‍ക്കും ഗൂഗിള്‍ ഹോം മറുപടി നല്‍കും. ഏപ്രില്‍ 10ന് സ്മാർട്ട് സ്പീക്കറുകൾ ഇന്ത്യയിലെത്തുമെന്നാണ് പുതിയ വിവരം.
ആമസോണ്‍ എക്കോയാണ് ഇത്തരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഉള്ള സ്മാർട്ട് സ്പീക്കര്‍. ഇതിന് കടുത്ത വെല്ലുവിളിയായിരിക്കും ഗൂഗിൾ ഹോം സ്പീക്കറുകള്‍ ഉയര്‍ത്തുക എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഗൂഗിള്‍ സ്പീക്കര്‍ മുന്നില്‍ കണ്ട് രാജ്യത്തെ മുൻനിര മ്യൂസിക് സ്ട്രീമിംഗ് സര്‍വ്വീസുകളെ ഇതിന്റെ ഭാഗമാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
കാലാവസ്ഥാ സൂചനകൾ, പ്രധാന വാർത്തകൾ, റോഡുകളിലെ ഗതാഗതം സംബന്ധിച്ച വിവരങ്ങൾ എന്നിവ നൽകുന്നതിനൊപ്പം ഗൂഗിൾ ഹോം സ്പീക്കറുകൾ മുൻകൂട്ടി പറഞ്ഞുവച്ച കാര്യങ്ങൾ ഓർമിപ്പിക്കുകയും ചെയ്യും. ഹിന്ദിയിൽ ആവശ്യപ്പെട്ടാലും സ്മാർട്ട് സ്പീക്കർ പ്രവർത്തിക്കുമെന്നത് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. വില സംബന്ധിച്ച വിവരങ്ങൾ വ്യക്തമായിട്ടില്ല. അമേരിക്കയിലെ വിലനിലവാരമനുസരിച്ച് ഗൂഗിൾ ഹോമിന് ഏതാണ്ട് 8500 രൂപയും ഹോം മിനിക്ക് 3200 രൂപയുമായിരിക്കുമെന്നാണ് സൂചന.