കനത്തമഴ ട്രെയിൻ ഗതാഗതം താറുമാറായി; ഒട്ടേറെ ട്രെയിനുകൾ റദ്ദ് ചെയ്തു
പാലക്കാട് - ഷൊർണൂര്‍, കോഴിക്കോട്-ഷൊർണൂര്‍, എറണാകുളം- ആലപ്പുഴ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം- തൃശൂര്‍ പാതയില്‍ പലയിടത്തായി ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ചാലക്കുടി പാലത്തിന്റെ നില തൃപ്തികരമാണെങ്കില്‍ മാത്രം ഈ റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിച്ചേക്കും.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പലയിടത്തും ട്രാക്കുകള്‍ തകര്‍ന്നതിനേത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒട്ടുമിക്ക ട്രെയിനുകളും റദ്ദാക്കി. പാലക്കാട് – ഷൊർണൂര്‍, കോഴിക്കോട്-ഷൊർണൂര്‍, എറണാകുളം- ആലപ്പുഴ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം- തൃശൂര്‍ പാതയില്‍ പലയിടത്തായി ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ചാലക്കുടി പാലത്തിന്റെ നില തൃപ്തികരമാണെങ്കില്‍ മാത്രം ഈ റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിച്ചേക്കും. നിലവില്‍ മംഗലാപുരം – കോഴിക്കോട് പാത മാത്രമാണ് ഗതാഗതയോഗ്യമായത്.
കോഴിക്കോട് പശുക്കടവിൽ ഉരുൾപൊട്ടി; കടന്തറപ്പുഴയിൽ മലവെള്ളപ്പാച്ചിൽ
ഒറ്റപ്പാലത്ത് ട്രാക്കില്‍ വെള്ളം കയറിയതിനാലാണ് പാലക്കാട് -ഷൊർണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിയത്. ട്രാക്കിലേക്ക് മരം വീണ് തുടര്‍ച്ചയായി തടസ്സങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിയത്. കോട്ടയം പാതയില്‍ ഏറ്റുമാനൂരും മരം വീണു. ചെന്നൈ മെയില്‍, തിരുവനന്തപുരം എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ് തുടങ്ങിയവ റദ്ദാക്കിയവില്‍ ഉള്‍പ്പെടുന്നു