കർഷസമരത്തിന് തീയിട്ട് നശിപ്പിച്ചു …സി പി എം കീഴാറ്റൂരിൽ ചൈനമോഡൽ അടിച്ചമർത്തൽ
കണ്ണൂര്‍: കീഴാറ്റൂരിൽ ദിവസങ്ങളായി നാട്ടുകാർ സമരം നടത്തിവന്ന സമരപന്തൽ സിപിഎം കത്തിച്ചു ; വയല്‍ക്കിളികള്‍ അറസ്റ്റിൽ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികൾ ആത്മഹത്യാ ഭീഷണി മുഴക്കി നിൽക്കുന്നതിനിടെ സിപിഎം പോലീസ് സംഘം മേഖല കൈയ്യേറി , സിപിഎം പ്രവർത്തകർ സമരപന്തൽ കത്തിക്കുകയും പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു സമരക്കാരുടെ ഭീഷണി. കീഴാറ്റൂരില്‍ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് എന്തുവന്നാലും തടയുമെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍. ദേശീയ പാതയ്ക്കായി കീഴാറ്റൂരിലെ വയലിന് മദ്ധ്യത്തിലൂടെയാണ് റോഡിന്റെ രൂപരേഖ ഉണ്ടാക്കിയത്. എന്നാല്‍ കൃഷി നടക്കുന്ന വയലില്‍ നിന്ന് റോഡിന്റെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് നാട്ടുകാര്‍ സമരവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി സ്ഥലം അളക്കുന്നതിന്
ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലത്തെത്തുമെന്നറിയിച്ചിരുന്നു .എന്നാൽ ഉദ്യോഗസ്ഥരെ സ്ഥലമളക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. സ്ഥലം അളക്കാന്‍ എത്തിയാല്‍ തടയാനായി വയല്‍ക്കിളികള്‍ സമരസ്ഥലതു സന്നദ്ധരായിരുന്നു .
വന്‍ പോലീസ് സംഘം ആണ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കുന്നത്. അറസ്റ്റ് ചെയ്യാന്‍ ശ്രമം ഉണ്ടായാല്‍ ആത്മഹത്യ ചെയ്യും എന്നാണ് സമരക്കാരുടെ ഭീഷണി. വയലില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്‍കറ്റകള്‍ക്ക് തീയിട്ടും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചും സമരസമിതി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണ്.അതിനിടെ സമരപന്തൽ അഗ്നിക്കിരയാക്കിയ സി പിഎം നടപടിക്കെതിരെ വിവിധകോണുകളിൽ പ്രതിഷേധം ഏറിവരുകയാണ്
.