കോന്നിയിൽ കടുവയാൽ കൊല്ലപ്പെട്ടയാൾ എത്തിയത് നിരോധിത മേഖലയിൽ
കോന്നിയിൽ ഇന്നലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രവി , ആളുകൾക്ക് പ്രവേശനമില്ലാത്ത ഉൽ വനത്തിൽ എത്തിയതായി സ്ഥിരീകരിച്ചു . കടുവാ ശല്യം മുമ്പും റിപ്പോർട് ചെയ്യപ്പെട്ട ഉൽ വനത്തിലാണ് രവി ചെന്നത് . അത് കൊണ്ടാണ് രവിക്ക് കടുവയുടെ ആക്രമണത്തെ ഏൽക്കേണ്ടി വന്നതെന്നാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം
കോക്കാത്തോട് അപ്പൂപ്പൻതോട് കിടങ്ങിൽ കിഴക്കേതിൽ രവിയാ(45)ണ് കൊല്ലപ്പെട്ടത്. മൃതദേഹാവശിഷ്ടങ്ങൾ വനത്തിനുള്ളിൽനിന്നു കണ്ടെത്തി. തലയും വലതുകൈയും മാത്രമാണ് അവശേഷിച്ചത്. ബാക്കി ഭാഗങ്ങൾ കടുവ ഭക്ഷണമാക്കിയതായി വനം അധികൃതർ സ്ഥിരീകരിച്ചു.ബന്ധുവീട്ടിൽ പോയിരുന്ന ഭാര്യ ബിന്ദു ശനിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഭർത്താവിനെ കാണാതായതിനെത്തുടർന്നു തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ പതിനൊന ്നോടെ നാട്ടുകാരും വനസംരക്ഷണ സമിതി പ്രവർത്തകരും ചേർന്നു അപ്പൂപ്പൻതോട് വനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടത്. ആദ്യം അപ്പൂപ്പൻതോടിനോടു ചേർന്നു വനത്തിലെ ആനച്ചന്ത ഭാഗത്ത് രവിയുടെ ലുങ്കിയും ചെരുപ്പും കണ്ടെത്തി.