കോണ്‍ഗ്രസ് ബന്ധം വേണ്ട; നിലപാടിലുറച്ച് സി.പി.എം. കേരളഘടകം
കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍ വിലക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിലെ വാദഗതികളെ പിന്തുണച്ച് സി.പി.എം. സംസ്ഥാനസമിതി. ഹൈദരാബാദില്‍ ഏപ്രില്18-ന് ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിന് കഴിഞ്ഞമാസമാണ് കേന്ദ്രകമ്മിറ്റി രൂപംനല്‍കിയത്.