കോട്ടയം മാന്നാനം കെ ഇ കോളജില്‍ മഞ്ഞപ്പിത്തം പടരുന്നു; രോഗം ബാധിച്ചത് അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 150 ലധികം പേര്‍ക്ക്

0

കോട്ടയം മാന്നാനം കെ ഇ കോളജില്‍ മഞ്ഞപ്പിത്തം പടരുന്നു. മൂന്ന് മാസത്തിനിടെ രോഗം ബാധിച്ചത് അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം നൂറ്റിയന്‍പതിലേറെ പേര്‍ക്ക് . തിരുവനന്തപുരം സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം.മാന്നാനം കെ ഇ കോളജ് ഹോസ്റ്റലിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം മഞ്ഞപിത്തം പിടിപ്പെട്ടത്. ജനുവരി മാസത്തില്‍ ഹോസ്റ്റലില്‍ ഉപയോഗിച്ച വെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നത്. പിന്നീട് അത് കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ബാധിച്ചു.

നിലവില്‍ അധ്യാപകരും കോളജ് ജീവനക്കാരുള്‍പ്പെടെ ഇതിനകം 150 പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടിട്ടുണ്ട്. കോളജ് അധികൃതരുടേ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാനായിട്ടില്ല. അതേസമയം, എന്നാല്‍ 70 പേര്‍ക്ക് മാത്രമാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചതെന്നും ജലസ്രോതസുകളില്‍ ക്ലോറിന്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി തോമസ് പറഞ്ഞു.

മഞ്ഞപ്പിത്തം ബാധിച്ച് കോളജിലെ സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലാണ്. ഈ വിദ്യാര്‍ത്ഥിയുടെ ചികിത്സാക്കായി വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ സഹായ നിധി രൂപികരിച്ചിട്ടുണ്ട്.

You might also like

-