കൊരങ്ങണി ദുരന്തം ഒരാൾ കുടി മരിച്ചു . മരണ സംഖ്യ21 ആയി
കൊരങ്ങണി ദുരന്തം ഒരാൾ കുടി മരിച്ചു
കൊല്ലപെട്ടയാളുകളുടെ എണ്ണം 21 ആയി
അതുല്യ മിശ്ര കമ്മീഷൻ 73 പേരിൽ നിന്നും തെളിവെടുത്തു
മൂന്നാർ :കൊരങ്ങണി വനത്തിൽ പടർന്ന തീയിൽ പൊള്ളലേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കുടു മരിച്ചു .ചെന്നൈ വനഹാരം അപ്പോളോ ആശുപത്രിയിൽ ചികില്സയില് കഴിഞ്ഞിരുന്ന ഭാർഗവി 26 ആണ് മരിച്ചത് .70ശമനത്തിലധികം പൊള്ളലേറ്റ ഇവർ ചെന്നൈ സ്വദേശിയാണ് .ഇതോടെ കൊരങ്ങനിയിലെ മനുഷ്യനിർമ്മിത കാട്ടുതീയിൽ പെട്ട് കൊല്ലപെട്ടയാളുകളുടെ എണ്ണം 21 ആയി ആദ്യം മധുര മീനാക്ഷി മിഷൻ ആശുപത്രിയിലായിരുന്നു ഇവരെ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ എത്തിച്ചത് .ഇനി പൊള്ളലേറ്റചികിത്സയിൽ കഴിയുന്ന ഒരു മലയാളിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ് .അതേസമയ കാട്ടുതീക്ക് ഉത്തരവാദിയാകളായ ആളുകളെ കണ്ടെത്താനുള്ള നടപടികൾ എന്നുമെത്തിയില്ല . ദുരന്തത്തെകുറിച്ചന്വേഷിക്കുന്ന അതുല്യ മിശ്ര കമ്മീഷൻ 73 പേരിൽ നിന്നും ഇതിനോടകം തെളിവെടുത്തു .ബോഡി താലൂക്ക് ഓഫീസിൽ താമസിക്കുന്ന അതുല്യ മിശ്ര റിപ്പോർട് കൊടുക്കുന്ന രണ്ടുമാസകാലയളവിൽ ഇവിടെത്തന്നെ ഉണ്ടാകും പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നൽകാം .