കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ ജനവിധി മെയ് അഞ്ചിന് ,മലയാളി സ്ഥാനാർത്ഥികളുടെ വിജയമുറപ്പിച്ച പ്രവർത്തകർ
അമേരിക്ക /കൊപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മെയ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും വോട്ടവകാശം വിനിയോഗിച്ച് ബിജു മാത്യുവിന്റെ വിജയം ഉറപ്പാക്കണമെന്നു ബിജുവിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു
പൊതുപ്രവര്‍ത്തനം സമര്‍പ്പിത ജീവിതമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന മലയാളി ഐ.ടി വിദഗ്ധന്‍ ബിജു മാത്യു മുഖ്യധാരാ അമേരിക്കരടക്കമുളള കൊപ്പേല്‍ സമൂഹത്തിന്റെ ഭൂരിഭാഗം പിന്തുണ ഇതിനകം ഉറപ്പാക്കിക്കൊണ്ടാണ് ജനവിധി തേടുന്നത്.
ശക്തമായ കൊപ്പേല്‍, സുരക്ഷിതമായ കൊപ്പേല്‍, ഊര്‍ജസ്വലമായ കൊപ്പേല്‍ എന്നതാണ് ബിജുവിന്റെ മുദ്രാവാക്യം.
ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. സ്‌പോര്‍ട്‌സ്മാന്‍ കൂടിയായ ബിജു മാത്യുവിന് ബാഡ്മിന്റണിലും സൈക്കിളിംഗിലുമാണ് കമ്പം.
ബോസ്റ്റണിലെ സഫോക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സും നേടിയ ബിജു മാത്യു ഇരുപതു വര്‍ഷമായി ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഫിസിഷ്യന്‍ അസിസ്റ്റന്റായ ഷിജിയാണ് ഭാര്യ. മൂന്ന് ആണ്‍കുട്ടികളുടെ പിതാവാണ്.