കേരള ക്രിക്കറ്റ് നായകന് ഉത്തര്‍പ്രദേശില്‍ നിന്ന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; ജോലിയില്‍ നിന്ന് പുറത്താക്കി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കേരള രഞ്ജി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹൻ പ്രേമിനെ സർക്കാർ ജോലിയിൽ നിന്നും പുറത്താക്കി. സമർപ്പിച്ച രേഖൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് രോഹൻ പ്രേമിനെ പുറത്തിക്കിയത്.
അഡ്വക്കറ്റ് ജനറൽ ഓഫീസിൽ ഓഡിറ്റർ തസ്തികയിലേറ്റിരുന്നു രോഹന്റെ നിയമനം. സംഭവത്തിൽ ഏജീസ് ഓഫിസിന്റെ പരാതിയിൽ രോഹനെതിരെ വ്യാജരേഖയുണ്ടാക്കിയതിനും വിശ്വാസ വഞ്ചനക്കും കേസെടുത്തു .
ജാമ്യമില്ല വകുപ്പിലാണ് കണ്ടോൺമെൻറ് പോലീസ് കേസെടുത്തിരിക്കുന്നത് . ജോലിക്കായി സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഉത്തർ പ്രദേശിലെ താൻസിയിൽ നിന്നാണ് ഇയാൾ ഡിഗ്രി സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്