കേരള കോൺഗ്രസ് പാർട്ടി പിളർപ്പിലേക്ക് ഫ്രാൻസിസ് ജോർജും കൂട്ടരും പി.ജെ ജോസഫിനൊപ്പം

ഒപ്പം മുൻ എം.പി വക്കച്ചൻ മറ്റത്തിൽ അടക്കമുള്ള നേതാക്കളും ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും പി.ജെ ജോസഫിനൊപ്പം യോജിക്കണം എന്ന തീരുമാനത്തിലേക്കാണ് എത്തിയിട്ടുള്ളതെന്ന് ഫ്രാൻസിസ് ജോര്‍ജ് വ്യക്തമാക്കുന്നു

0

തൊടുപുഴ :എൽ.ഡി.എഫിലെ ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി പിളർപ്പിലേക്ക്. ചെയര്‍മാന്‍ ഫ്രാൻസിസ് ജോർജും കൂട്ടരും പി.ജെ ജോസഫിനൊപ്പം ചേരും. എന്നാൽ എൽ.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന് ആന്റണി രാജുവും കൂട്ടരും വ്യക്തമാക്കി.കേരള കോൺഗ്രസ് പാർട്ടികളിൽ പിളര്‍പ്പുകളും യോജിപ്പുകളും തുടരുകയാണ്. രാഷ്ട്രീയ ഗുരുക്കളിൽ ഒരാളായ പി.ജെ ജോസഫിനൊപ്പം ചേക്കേറാനാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തീരുമാനം. ഒപ്പം മുൻ എം.പി വക്കച്ചൻ മറ്റത്തിൽ അടക്കമുള്ള നേതാക്കളും ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും പി.ജെ ജോസഫിനൊപ്പം യോജിക്കണം എന്ന തീരുമാനത്തിലേക്കാണ് എത്തിയിട്ടുള്ളതെന്ന് ഫ്രാൻസിസ് ജോര്‍ജ് വ്യക്തമാക്കുന്നു.

നാല് ദിവസം മുമ്പ് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ എടുത്ത തീരുമാനത്തിന് വിരുദ്ധമായ തീരുമാനമാണ് ഫ്രാൻസിസ് ജോർജ് എടുത്തിട്ടുള്ളതെന്നും എൽ.ഡി.എഫിൽ തുടരുമെന്നും വർക്കിങ് ചെയര്‍മാന്‍ ഡോക്ടർ കെ.സി ജോസഫും ആന്റണി രാജുവും വ്യക്തമാക്കി.കേരള കോൺഗ്രസ് ജേക്കബ് നേതാവായിരുന്ന ജോണി നെല്ലൂരിനെയും കൂട്ടരെയും അടർത്തിയെടുത്ത ശേഷം പഴയ ശിഷ്യനായ ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും കൂടി സ്വന്തം പാളയത്തിൽ എത്തിക്കുന്നതോടെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തൻ ആകാമെന്നുള്ള കണക്കു കൂട്ടലിലാണ് പി.ജെ ജോസഫ്.

You might also like

-