കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയില്‍

0

ദില്ലി: ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് ലോക്സഭ പരിഗണിക്കും. വെള്ളിയാഴ്ച നോട്ടീസുകള്‍ സ്പീക്കര്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും എത്രപേരുടെ പിന്തുണയുണ്ടെന്ന് കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നില്ല. ബഹളം കാരണം വോട്ടെടുപ്പിനുള്ള അന്തരീക്ഷമില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ മാറ്റിവെക്കുകയായിരുന്നു.

50 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യം. കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പടെ 130 പേരുടെ പിന്തുണ അവിശ്വാസ പ്രമേയ നോട്ടീസിനുണ്ട്. ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ബില്ല് ലോക്സഭയിലും ഗ്രാറ്റിവിറ്റി ബില്ല് രാജ്യസഭയിലും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

You might also like

-