കെ സുരേന്ദ്രൻ ജാമ്യം; പുറത്തിറങ്ങാന്‍ വീണ്ടും കോടതി കനിയണം

ശബരിമലയില്‍ നിന്ന് അറസ്റ്റിലായ 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. നിരവധി ഉപാധികളോടെയാണ് കോടതി സുരേന്ദ്രനും കൂട്ടാളികൾക്കും ജാമ്യം അനുവദിച്ചത്

0

പത്തനംതിട്ട :നിരോധനാജ്ഞ ലംഘിച്ചതിന് ശബരിമലയില്‍ നിന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയില്‍ നിന്ന് അറസ്റ്റിലായ 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. നിരവധി ഉപാധികളോടെയാണ് കോടതി സുരേന്ദ്രനും കൂട്ടാളികൾക്കും ജാമ്യം അനുവദിച്ചത് കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരേ റാന്നി താലൂക്ക് പരിധിയില്‍ പ്രവേശിക്കരുത്. 20,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം

അതേസമയം . കണ്ണൂരില്‍ മറ്റൊരു കേസിലെ പ്രൊഡക്ഷന്‍ വാറണ്ടുള്ളതിനാല്‍ സുരേന്ദ്രന്‍ പുറത്തിറങ്ങാന്‍ കഴിയില്ല.പോലീസിനെ കൃത്യ നിവ്വഹണത്തിൽ തടസ്സം സൃഷ്ട്ടിച്ചതിന് ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയനുമാണ് കെ. സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസുള്ളത്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.അതിനാൽ റാന്നി കോടതിയിൽ നിന്നും ജാമ്യ ലഭിച്ച സുരേന്ദ്രനെ കണ്ണൂർ കോടതിയിൽ ഹാജരാക്കും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എവിടെ സുരേന്ദ്രനെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്

You might also like

-