കുവൈറ്റിൽ വിദേശികളിൽ മുൻപിൽ ഇന്ത്യക്കാർ . തദ്ദേശീയരുടെ എണ്ണം വീണ്ടും കുറയും
2028 ആകുമ്പോഴേക്കും കുവൈത്തിലെ വിദേശികളുടെ എണ്ണം 45 ലക്ഷമാകു
വിദേശികളില്‍ ഒന്നാം സ്ഥാനoഇന്ത്യക്കാർക്ക്
കുവൈറ്റിൽ 9,17,000- ഇന്ത്യക്കാർ
പുതിയ ജനസഖ്യ കണക്കിൽ കുവൈറ്റിൽ സ്വദേശിയരെക്കാൾ വിദേശീയരുടെ എണ്ണം വർദ്ധിക്കുന്നതായി കണ്ടെത്തി .
2028 ആകുമ്പോഴേക്കും കുവൈത്തിലെ വിദേശികളുടെ എണ്ണം 45 ലക്ഷമാകുമെന്ന് റിപ്പോർട്ട്. ഇപ്പോൾ ജനസംഖ്യയുടെ 30 ശതമാനം മാത്രമാണ് കുവൈത്ത് പൗരന്മാർ . അടുത്ത പത്ത് വർഷം കൊണ്ട് കുവൈത്ത് പൗരന്മാരുടെ എണ്ണം 17 ലക്ഷം ആയേക്കും. പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരാണ് കുവൈത്തിലെ വിദേശികളിൽ ഒന്നാമത് സ്വദേശിവത്കരണത്തിന്റെ ഭാഗമായി, വിദേശികളേ തൊഴിൽ ശാലകളിൽ നിന്നും പിരിച്ചുവിട്ടതോടെ ജനസംഖ്യാ വർദ്ധനവിൽ അടുത്തകാലത്ത് കുറവുവുണ്ടായിട്ടുണ്ട് .അടുത്തിടെ ആയിരകണക്കിന് ഇന്ത്യക്കാർക്ക് സ്വദേശി വല്കരണത്തിന്റെ ഭാഗമായി രാജ്യവിടേണ്ടിവന്നതോടെ കുവൈറ്റിൽ ജനസംഖ്യ അനുപാതത്തിൽ തദ്ദേശീയരുടെ എണ്ണം വർധിക്കുകയുണ്ടായി.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സ്വദേശികളുടെ എണ്ണം 17 ലക്ഷമായി ഉയരുമ്പോള്‍ രാജ്യത്തെ വിദേശികളുടെ എണ്ണം 45 ലക്ഷമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്റെ ഇന്ന് വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 30.27 ശതമാനം മാത്രമാണ് സ്വദേശികള്‍. അതായത് മെത്തം ജനസംഖ്യയായ 45,04073-ല്‍ 13,63543-ആണ് സ്വദേശികള്‍. 31,40,530 വിദേശികളും. വിദേശികളില്‍ 9,17,000-മുള്ള ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്തുള്ളത്.
സ്വദേശിവത്കരണത്തിന്റെ ഫലമായി വിദേശി ജനസംഖ്യാ വര്‍ധനവിന്റെ തോത് കുറഞ്ഞിട്ടുണ്ട്. എങ്കില്ലും, നിരവധി പുതിയ പദ്ധതികളും, രാജ്യത്ത് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി നടത്തുന്ന ശ്രമങ്ങളും ഫലപ്രദമാകണമെങ്കില്‍ വിദേശികളെ കൂടാതെ കഴിയുകയുമില്ല.ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് പത്ത് വര്‍ഷത്തിനുള്ളില്‍ വിദേശികള്‍ 45 ലക്ഷം കവിയുമെന്നാണ് റിപ്പോർട്ട്