കാവേരിയിൽ കർണാടകത്തിന് നേട്ടം . കേരളത്തിന് 30 എം സി
കാവേരി നദിയിൽനിന്ന് 41,900 കോടി ഘനയടി വെള്ളമായിരുന്നു കർണാടകം 2007 ലെ ട്രൈബ്യൂണൽ വിധി പ്രകാരം തമിഴ്നാടിനു നൽകേണ്ടിയിരുന്നത്. ഇതിൽനിന്നാണ് 1,475 കോടി ഘനയടി വെള്ളം സുപ്രീംകോടതി കുറച്ചത്. ഇതോടെ തമിഴ്നാടിനു കർണാടകം വിട്ടുകൊടുക്കേണ്ട വെള്ളത്തിന്റെ അളവ് 40,425 കോടി ഘനയടിയായി കുറഞ്ഞു. കർണാടകത്തിനു നദിയിൽനിന്നു ലഭിക്കുന്ന ജലം 28,475 കോടിഘനയടിയായി ഉയർന്നു. പുതുച്ചേരിക്കുള്ള വിഹിതത്തിലും കോടതി മാറ്റം വരുത്തിയില്ല. സംസ്ഥാനാന്തര നദികൾ രാജ്യത്തിന്റെ പൊതു സ്വത്താണെന്നു ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസുമാരായ അമിതാവ റോയി, എ.എം. ഖാൻവിൽക്കർ എന്നിവർകൂടി ഉൾപ്പെട്ടതായിരുന്നു ബെഞ്ച്. സംസ്ഥാനാന്തര നദികളിലെ ജലത്തിന്റെ കാര്യത്തിൽ ഒരു സംസ്ഥാനത്തിനു മാത്രം അവകാശവാദം ഉന്നയിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ച ട്രൈബ്യൂണലിന്റെ 2007ലെ ഉത്തരവിനെതിരേ കർണാടകം, തമിഴ്നാട്, കേരള, പുതുച്ചേരി സർക്കാരുകൾ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.