കായൽ കൈയേറ്റം ജയസൂര്യയുടെ അപ്പീൽ തള്ളി

0

കൊച്ചി: കായൽ കൈയേറ്റത്തില്‍ നടന്‍ ജയസൂര്യയുടെ അപ്പീൽ താലൂക്ക് ട്രൈബ്യൂണൽ തള്ളി. ചെലവന്നൂർ കായൽ കൈയേറി ബോട്ട് ജെട്ടി നിർമ്മിച്ചത് പൊളിക്കാൻ കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത ജയസൂര്യ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത് .

കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ ജയസൂര്യയെ മൂന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കിയത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സാറ്റ്‌ലൈറ്റ് സര്‍വേ അടക്കം വിശദ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

താരം സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മ്മിക്കുന്നതിന് മുന്‍പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിര്‍മ്മിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കെട്ടിടം നിര്‍മ്മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മ്മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്‌പെക്ടറെ കുറ്റക്കാരനാക്കിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്

You might also like

-