കാബൂളിൽ സ്ഫോടനം മാധ്യമ പ്രവർത്തകനടക്കം 29 പേര് കൊല്ലപ്പെട്ടു

0

ഡൽഹി :അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ രണ്ട് സ്ഫോടനങ്ങളിൽലായി 29 പേർ കൊല്ലപ്പെട്ടു. എ.എഫ്.പി. ഏജൻസിയുടെ പ്രമുഖ ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടും പത്രപ്രവർത്തകർ അടക്കം നിരവധി പേർക്ക് പരികേട്ടട്ടുണ്ട് .തിങ്കളാഴ്ച രാവിലെ കാബൂളിലെ ഷഷ്ദരാക്കി ജില്ലയിലാണ് ആദ്യസ്ഫോടനം അരങ്ങേറുന്നത് മോട്ടോർ ബൈക്കിൽ എത്തിയ ഒരു ചാവേർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

 പി ന്നീട് കാബൂൾ വോട്ടർ രജിസ്ട്രേഷൻ സെന്റർ റിൽ 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ്  തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ വച്ച രണ്ടാമത്തെ ചാവേർ പൊട്ടിത്തെറിച്ചത്രണ്ടാമത്തെ സ്പോടനത്തിലാണ് കൂടുതൽ പേരും കൊല്ലപ്പെടുന്നത് ഇതിൽ അഫ്ഗാൻ ചീഫ് ഫോട്ടോഗ്രാഫർ ഷാ മറായി ഉൾപ്പെടെ 11മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടു.
രണ്ടാമത്തെ സ്ഫോടനം മാധ്യമ പ്രവർത്തകരുടെ സംഘത്തെ ലക്ഷ്യമിട്ടാണ് നടത്തിയതെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.ആദ്യ സ്പോടനത്തിലെ ശേഷം വാർത്ത റിപ്പോർട്ട് ചെയ്യാൻ ഓടിയെത്തിയ മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത് .സംഭവം നിരീക്ഷിക്കാനെത്തിയ മാധ്യമപ്രവർത്തകർക്കിടയിലേക്ക് ചാവേർ ഇരച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നു

അഫ്ഗാൻ മാധ്യമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ
കൊല്ലപ്പെട്ട ദുരന്തമാണിതെങ്ങ് , അഫ്ഗാൻ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് (AFJ) യുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു
ഇരട്ട ആക്രമണങ്ങളിൽ 29 പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം . ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും ലെവന്റ് (ഐഎസ്ഐഎൽ) ഐ.എസ്.ഐ.എസ് എന്ന സംഘടനയും ഏറ്റെടുത്തു

സ്ഫോടനത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ : മഹർറാം ദുറാനി (ആസാദി റേഡിയോ), ഏബാദുല്ല ഹാനൻസായ് (ആസാദി റേഡിയോ), യാർ മുഹമ്മദ് തഖി (ടോൾഓൺസ് ന്യൂസ് കാമറമാൻ), (ഗാന്ധി റസൂലി (1 ടി.വി. ജേർണലിസ്റ്റ്), (നോവസ് അലി രാജാബി (1 ടിവി കാമറമാൻ , ഷാ മറൈ (AFP ഫോട്ടോഗ്രാഫർ), സലീം തലാശ് (മാഷൽ ടി.വി.), അലി സലീമി (മാഷൽ ടിവി), സബാവൂൺ കക്കർ (ആസാദി റേഡിയോ എന്നിവരാണ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

You might also like

-