കഷ്ടത-പാപമോ,ശാപമോ അല്ല ഒരു വരണമാണെന്നു അനീഷ് കാവാലം 

മനുഷ്യ ജീവിതത്തില്‍ ഉണ്ടാകുന്ന കഷ്ടതകളും, നഷ്ടങ്ങളും, പാപത്തിന്റേയോ, ശാപത്തിന്റേയോ പരിണിത ഫലമല്ലെന്ന്ും, ദൈവം മനുഷ്യന് നല്‍കുന്ന ഓരോ പ്രത്യേക വരം മാത്രമാണെന്നും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗീകനും, വേദപണ്ഡിതനുമായ പാസ്റ്റര്‍ അനീഷ് കാവാലം പറഞ്ഞു.

0

ഗാര്‍ലന്റ്(ഡാളസ്): മനുഷ്യ ജീവിതത്തില്‍ ഉണ്ടാകുന്ന കഷ്ടതകളും, നഷ്ടങ്ങളും, പാപത്തിന്റേയോ, ശാപത്തിന്റേയോ പരിണിത ഫലമല്ലെന്ന്ും, ദൈവം മനുഷ്യന് നല്‍കുന്ന ഓരോ പ്രത്യേക വരം മാത്രമാണെന്നും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗീകനും, വേദപണ്ഡിതനുമായ പാസ്റ്റര്‍ അനീഷ് കാവാലം പറഞ്ഞു.

ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ ആഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 തീയ്യതികളില്‍ നടക്കുന്ന സുവിശേഷ കണ്‍വന്‍ഷന്റെ പ്രഥമദിനം ധ്യാന പ്രസംഗം നടത്തുകയായിരുന്ന അനീഷ് കഷ്ടതകളോടും നഷ്ടങ്ങളോടും കൂടെ നാം കര്‍ത്താവിനെ സ്‌നേഹിക്കുന്നവരാകണം. ‘കഷ്ടതകള്‍ എന്തുകൊണ്ട് ‘ എന്ന ചോദ്യം ചെയ്യുന്നവരാകരുത് യഥാര്‍ത്ഥ ക്രൈസ്തവര്‍ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ലോകത്തില്‍ നിങ്ങള്‍ക്ക് കഷ്ടങ്ങള്‍ ഉണ്ട് എങ്കിലും ധൈര്യപ്പെടുവിന്‍ ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന വാക്കുകളിലായിരിക്കണം നാം ആശ്വാസം കണ്ടെത്തേണ്ടത്. ഹൃദയം തിരുവചനത്താലും, ആത്മാവിനാലും നിറയപ്പെടുമ്പോള്‍ മാത്രമേ ആത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയൂ എന്നും പാസ്റ്റര്‍ പറഞ്ഞു.

ആഗസ്റ്റ് 30 ശനിയാഴ്ച വൈകീട്ട് ഗാനശുശ്രൂഷയോടെയാണ് ത്രിദിന കണ്‍വന്‍ഷന് തുടക്കം കുറിച്ചത്. പാസ്റ്റര്‍ സാമുവേല്‍ കോശി പാസ്റ്റര്‍ അനീഷ് കാവാലത്തെ പരിചയപ്പെടുത്തുകയും ചെയ്തു. പാസ്റ്റര്‍ കെ.സി.ജോണ്‍, പാസ്റ്റര്‍ സന്തോഷ് പൊടിമല എന്നിവര്‍ പ്രാര്‍ത്ഥകള്‍ക്ക് നേതൃത്വം നല്‍കി.

You might also like

-