കര്‍ണാടകയിലെ ബെല്ലാരിയില്‍ നടക്കുന്നത് തകര്‍പ്പന്‍ പോരാട്ടങ്ങള്‍
റെഢി സഹോദരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കര്‍ണാടകയിലെ ബെല്ലാരിയില്‍ ഇത്തവണ നടക്കുന്നത് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ജില്ലയിലെ ഒമ്പതില്‍ ഒമ്പത് സീറ്റും തിരിച്ച് പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാല്‍ ബിജെപിയില്‍ നിന്ന് കൂറ് മാറിയെത്തിയ റെഡ്ഢി ഗാങ്ങിലെ മുന്‍ അംഗങ്ങളുടെ ബലത്തില്‍ ബിജെപിക്ക് പ്രതിരോധമൊരുക്കാമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
ഖനികളുടെയും, സ്റ്റീല്‍ വ്യവസായത്തിന്റെ നാടാണ് ബെല്ലാരി. പക്ഷേ, ഒരു വ്യവസായമെന്ന നിലയിലല്ല, ഒരു കുടുംബത്തിന്‍റെ ആര്‍ത്തിയുടെയും അഴിമതിയുടെയും ബെല്ലാരി ഇന്നറിയപ്പെടുന്നത്. റെഢി സഹോദരങ്ങളെന്ന പേരില്‍ വിളിക്കപ്പെടുന്ന ആ സംഘത്തിന്‍റെ ബലത്തിലാണ് 2013ല്‍ ജില്ലയിലെ ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയ ബിജെപി ഇത്തവണ തിരിച്ച് വരവ് സ്വപ്നം കാണുന്നത്. റെഢി സഹോദരന്മാരുടെ മൂത്തയാള്‍ ഗലി ജനാര്‍ദ്ധനന്‍ റെഢിയുടെ ഇളയ സഹോദരന്‍ സോമ ശേഖര റെഢിയാണ് ബെല്ലാരി സിറ്റി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി.
സോമശേഖര റെഢിയെപ്പോലെ തന്നെ അനധികൃത ഖനനക്കേസുകളിലെ പ്രതികള്‍ തന്നെയാണ് ബെല്ലാരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും. ഉദാഹരണത്തിന് സിറ്റി മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ അനില്‍ ആഡ്.
റെഢി സഹോദരന്മാരുടെ തിരിച്ച് വരവ് ബെല്ലാരി ജില്ലയില്‍ മാത്രമല്ല, അയല്‍ ജില്ലകളിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ റെഢി ഗാങ്ങിന്‍റെ മുന്‍ സഹായികളായ രണ്ട് പേര്‍ ഇത്തവണ മത്സരിക്കുന്ന കോണ്‍ഗ്രസ് ടിക്കറ്റിലാണ്. ഹോസ്ക്കോട്ടില്‍ മത്സരിക്കുന്ന ആനന്ദ് സിങും ബെല്ലാരി എസ്ടി മണ്ഡലത്തിലെ ബി നാഗേന്ദ്രയും.