കര്ണാടകത്തിലേത് ജനാതിപത്യ വിജയം സ്റ്റയിൽ മന്നൻ
ചെന്നൈ: കർണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിക്കെതിരേ നടൻ രജനീകാന്ത് രംഗത്ത്. കഴിഞ്ഞ ദിവസം സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രജനീകാന്ത് പറഞ്ഞു. ഗവർണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നു. എന്നാൽ ജനാധിപത്യത്തെ സംരക്ഷിച്ച വിധി പുറപ്പെടുവിച്ചതിനു സുപ്രീംകോടതിയോടു നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാവേരി അന്തർസംസ്ഥാന നദീജല തർക്കത്തിൽ കർണാടകയിലെ നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി പരിഹാരമുണ്ടാക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. വെള്ളം വിട്ടുനൽകുന്ന കാര്യത്തിൽ പുതിയ സർക്കാർ തീരുമാനമെടുക്കണം. കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കാൻ കർണാടക സർക്കാർ സന്നദ്ധമാകണമെന്നും രജനീകാന്ത് പറഞ്ഞു.
തമിഴ്നാട്ടിൽ നടൻ കമൽഹാസന്റെ പാർട്ടിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ആരെങ്കിലുമായി സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതിൽ പ്രസക്തിയില്ലെന്നും രജനീകാന്ത് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.