കമൽഹാസൻ പിണറായിയുമായി കുടിക്കാഴച്ച നടത്തി

0


കൊച്ചി :തമിഴ് സൂപ്പർ താരവും “മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ഫാഷിസ്റ്റ്‌ ശക്തികളുടെ വളർച്ച തടയാൻ രാജ്യത്തെ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്ത് മതേതര ചേരി ശക്തിപ്പെടേണ്ടതിന്റെ അനിവാര്യതയാണ് വ്യക്തമാക്കുന്നതെന്ന് കമൽ ഹാസൻ പറഞ്ഞു.

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിശാലമായ മതേതര സഖ്യം ഉയര്‍ന്നുവരണം. മക്കള്‍ നീതി മയ്യത്തിന് തമിഴ്‌നാട്ടില്‍ സിപിഐഎം പിന്തുണ ഉണ്ടാകണമെന്നും കമല്‍ഹാസന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

മക്കള്‍ നീതി മയ്യം കൊയമ്പത്തൂരില്‍ നടത്താനിരിക്കുന്ന പരിപാടിയിലേയ്ക്ക് ക്ഷണിക്കാനാണ് കമല്‍ഹാസന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചായിരിക്കും പരിപാടി സജ്ജീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു

കാവേരി പ്രശ്നം രാഷ്ട്രീയ പാർട്ടികളുടെ വിഷയമല്ല, കർഷകരുടെ പ്രശ്നമാണെന്നും കമൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്.  കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന കൂടിക്കാഴ്ച മുക്കാൽ മണിക്കൂറോളം നീണ്ടു.സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

You might also like

-